Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: സി.എം.ആർ.എൽ. കമ്പനിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കേണ്ടി വന്നത് ബി.ജെ.പി. നേതാവായ ഷോൺ ജോർജിന് തിരിച്ചടിയും നാണക്കേടുമായി. സി.എം.ആർ.എല്ലിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് വിലക്കിയ സബ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഷോൺ ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി നിലനിൽക്കില്ലെന്നും തള്ളുമെന്നും ജസ്റ്റിസ് കെ.നടരാജൻ മുന്നറിയിപ്പ് നൽകിയതോടെ പിൻവലിക്കുകയായിരുന്നു.
സി.എം.ആർ.എൽ. കമ്പനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് ഷോൺ ജോർജിനെ എറണാകുളം സബ് കോടതി അടുത്തിടെ വിലക്കിയിരുന്നു. കമ്പനിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ നിന്നടക്കം നീക്കം ചെയ്യണമെന്ന കോടതി നിർദേശം ഷോണിന് വലിയ തിരിച്ചടിയായി. സബ് കോടതി ഉത്തരവ് ചോദ്യംചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയാണ് ഇപ്പോൾ ഷോൺ ജോർജിന് പിൻവലിച്ച് ഓടേണ്ടിവന്നത്.























