ഭാരതാംബയുമായി മന്ത്രി പ്രസാദിൻ്റെ വീടിന് മുന്നിൽ ബി.ജെ.പിക്കാർ; തടഞ്ഞ് സി.പി.ഐ.

Follow the FOURTH PILLAR LIVE channel on WhatsApp 

ആലപ്പുഴ: ഭാരതാംബ വിവാദത്തിൽ കൃഷി മന്ത്രി പി.പ്രസാദിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. പ്രവർത്തകർ. മന്ത്രിയുടെ വീടിന് മുന്നിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച് വിളക്കുകൊളുത്താൻ ബി.ജെ.പി. പ്രവർത്തകർ ശ്രമിച്ചു. എന്നാൽ സി.പി.ഐ. പ്രവർത്തകർ സംഘടിച്ചെത്തിയതോടെ പ്രദേശത്ത് സംഘർഷ സാഹചര്യം രൂപപ്പെടുകയായിരുന്നു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്.

പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് രാജ്ഭവൻ നിർദേശിച്ചതാണ് വിവാദങ്ങളുടെ തുടക്കം. ഇതിൽ വിസമ്മതിച്ചുകൊണ്ട് രാജ്ഭവനിൽ നിശ്ചയിച്ചിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷി വകുപ്പ് മാറ്റിയിരുന്നു. ആർ.എസ്.എസ്. ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിലുള്ളതല്ല യഥാർത്ഥ ഇന്ത്യൻ ഭൂപടമെന്നും സർക്കാർ പരിപാടിയിൽ അവ ഉപയോഗിക്കാൻ സാധിക്കില്ല എന്നതുകൊണ്ടുമാണ് പരിസ്ഥിതിദിന പരിപാടി മാറ്റിയതെന്നുമാണ് മന്ത്രി പ്രസാദ് വ്യക്തമാക്കിയത്.

COMMENT

Recent Articles

Related Articles

Special