തൻ്റെ സഹായമില്ലായിരുന്നെങ്കിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ട്രംപ് തോറ്റുപോയേയെന്ന് മസ്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടൺ: ഡോണൾഡ് ട്രംപ് നന്ദികേട് പറയുകയാണെന്നും തൻ്റെ സഹായമില്ലായിരുന്നെങ്കിൽ 2024ലെ യു.എസ്. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് തോറ്റുപോയേനെയെന്നും ഇലോൺ മസ്ക്. ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോൺ മസ്ക് വിമർശനമുന്നയിച്ചതിൽ ഡോണൾഡ് ട്രംപ് നിരാശ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഇലോൺ മസ്കിൻ്റെ പ്രതികരണം.

നികുതി നിയമത്തെ കുറിച്ച് മസ്കിന് അറിയാമായിരുന്നുവെന്നും വൈദ്യുത വാഹനങ്ങൾക്കുള്ള ഉപഭോക്തൃ നികുതി ആനുകൂല്യങ്ങൾ നിർത്തലാക്കുന്ന നിയമത്തിലെ വ്യവസ്ഥയാണ് മസ്ക് പ്രശ്നം സൃഷ്ടിക്കാൻ കാരണമെന്ന ട്രംപിൻ്റെ പ്രസ്താവന മസ്ക് നിഷേധിച്ചു. നികുതി നിയമം തന്നെ കാണിച്ചിട്ടില്ലെന്നും മറ്റാർക്കും വായിക്കാൻ അവസരം നൽകാതെ അതിവേഗമാണ് അത് പാസാക്കിയതെന്നും മസ്ക് ആരോപിച്ചു.

നികുതി നിയമത്തിനെതിരെ മസ്ക് നടത്തിയ വിമർശനത്തിൽ നിരാശനാണെന്ന് ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് ഡോണൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. ‘മസ്കിനെ ഞാൻ ധാരാളം സഹായിച്ചിട്ടുണ്ട്. എന്നെ കുറിച്ച് മോശമായി ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാൽ വൈകാതെ അതുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’ – ‌ട്രംപ് പറഞ്ഞു. പരസ്പരമുള്ള മികച്ച ബന്ധം തുടരുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

Recent Articles

Related Articles

Special