‘ഏഷ്യാനെറ്റ് ന്യൂസേ, വിഷം അധികം ഇറക്കണ്ടാ’: ക്ഷുഭിതനായി എം.വി.ഗോവിന്ദൻ

Follow the FOURTH PILLAR LIVE channel on WhatsApp 

കോഴിക്കോട്: ബക്രീദ് അവധി വിവാദത്തിൽ പ്രതികരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എല്ലാം വർഗീയമാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും എല്ലാത്തിലും വർഗീയ വിഷം കലർത്താനുള്ള ശ്രമമാണെന്നും ഗോവിന്ദൻ പറഞ്ഞു.

അവധി തീരുമാനിച്ചത് കലണ്ടർ അനുസരിച്ചാണെന്നും അതിനെതിരേ പ്രശ്നമുണ്ടായപ്പോൾ വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധി പ്രഖ്യാപിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിന്‍റെ ആരോപണം ഭയന്നാണോ വെള്ളിയാഴ്ച അവധി നൽകിയതെന്ന മാധ‍്യമ പ്രവർത്തകരുടെ ചോദ‍്യത്തിന് ഞങ്ങൾക്ക് ആരെ ഭയക്കാനാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

COMMENT

Recent Articles

Related Articles

Special