ഏത് ഭാരതാംബ? ഗവർണർക്ക് ചുട്ടമറുപടിയുമായി എം.വി.​ഗോവിന്ദൻ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: രാജ്ഭവനിൽ പരിസ്ഥിതി ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിമർശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. ഏത് ഭാരതാംബയെന്ന് ചോദിച്ച അദ്ദേഹം ഭാരതാംബ എന്ന് പറയുന്ന ഒരു ഔദ്യോഗിക ചിഹ്നമോ ഔദ്യോഗിക രൂപമോ ഇല്ലെന്നും കൂട്ടിചേർത്തു.

‘ആർ.എസ്.എസിൻ്റെ കൃത്യമായ അജണ്ട അടിസ്ഥാനപ്പെടുത്തി തയ്യാറാക്കുന്ന ഫോട്ടോ മാത്രമാണതെന്നും ഇത് കാവിവൽക്കരണത്തിനുള്ള ശ്രമമാണെന്നും അദ്ദേഹം വിമർശിച്ചു. ഇന്ത്യയുടെ ഫോട്ടോ കൂടിയല്ല ഇത്, വളരെ ബോധപൂർവം തന്നെയാണിത് പറയുന്നത്. സർക്കാർ സംവിധാനത്തിൻ്റെ ഭാഗമായി അത് ഉപയോ​ഗിക്കണമെന്ന് വാശിപിടിക്കേണ്ട ഒരു കാര്യവുമില്ല. മന്ത്രിയുടെ നിലപാടാണ് ശരി. അദ്ദേഹത്തെ അഭിനന്ദിക്കുന്നു’ -എം.വി.​ഗോവിന്ദൻ പറഞ്ഞു.

‘ഒരു മതനിരപേക്ഷ സമൂഹത്തിൻ്റെ ഭാഗമായിട്ടുള്ള അന്തസുറ്റ നിലപാടാണ് മന്ത്രി സ്വീകരിച്ചത്. മതനിരപേക്ഷ ഉള്ളടക്കമാണ് സർക്കാരിൻ്റെ സന്ദേശം. ഒരു വർഗീയതക്കും കീഴടങ്ങില്ല’ -അദ്ദേഹം വ്യക്തമാക്കി.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special