കൂരിയാട് പാത തകർന്നതിൽ നടപടി; ദേശീയപാത ഡിസംബറോടെ തുറന്നുനൽകുമെന്ന് ഗഡ്കരിയുടെ ഉറപ്പ്

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: ദേശീയപാത 66 ഡിസംബറോടെ യാത്രായോ​ഗ്യമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ​ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകി. കൂരിയാട് പാത തകർന്നതിൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും കേരള സർക്കാരിൻ്റെ ഡൽഹി പ്രതിനിധി പ്രൊഫ.കെ.വി.തോമസും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പൂർണ്ണമായി ദേശീയപാതയുടെ നിർമാണം പൂർത്തിയാകുമെന്നല്ല, യാത്രികർക്ക് തുറന്നുനൽകുന്ന വിധത്തിൽ നിർമാണം പൂർത്തികരിക്കുമെന്നാണ് ഉറപ്പുനൽകിയിരിക്കുന്നത്. കൂരിയാട് ഭാ​ഗത്തെ നിർമാണം പൂർത്തിയാകാൻ അടുത്ത വർഷം മാർച്ചെങ്കിലും ആകുമെന്നാണ് റിപ്പോർട്ട്.

ദേശീയപാതയുടെ സ്ഥലമേറ്റെടുപ്പിൻ്റെ ഭാ​ഗമായി 6000 കോടി രൂപ കേരളം കേന്ദ്രത്തിന് കൈമാറിയിരുന്നു. ഈ തുക കേരളത്തിൻ്റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കിതരണമെന്ന് ധനകാര്യമന്ത്രാലയത്തോട് കേരളം പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അം​ഗീകരിച്ചിരുന്നില്ല. കേന്ദ്രമന്ത്രി ​ഗഡ്കരി തന്നെ ഇടപ്പെട്ടുക്കൊണ്ട് ഈ വിഷയത്തിൽ കേരളത്തിന് വേണ്ട സഹായം ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

2025 ഡിസംബറിൽ നിർമാണം പൂർത്തിയാക്കി 2026ൻ്റെ പുതുമത്സര സമ്മാനമായി ദേശീയപാത തുറന്നു നൽകാൻ കഴിയുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയെന്ന മന്ത്രി മുഹമ്മദ് റിയാസ് പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദേശീയപാത നിർമ്മാണത്തിലെ വീഴ്ചകൾ ചർച്ചയിൽ ഉയർന്നു. കുരിയാട് ചെയ്യാൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ ചർച്ചയായി. 360 മീറ്റർ വയഡക്ട് ഉറപ്പുനൽകി. പ്രമാണത്തിൽ ഒരു അപാകതയും ഉണ്ടാകതിരിക്കാൻ ഇടപെടുമെന്ന് കേന്ദ്ര മന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. ഭൂമി ഏറ്റെടുക്കൽ സർക്കാർ വിജയകരമായി പൂർത്തീകരിച്ചു. സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുക എന്നതാണ് ലക്ഷ്യം.

പുതിയ പദ്ധതികൾ സംസ്ഥാനത്തിന് ലഭ്യമാക്കാനുള്ള നിർണായ തീരുമാനങ്ങൾ ഉണ്ടായി. ജനസാന്ദ്രത കൂടിയ സംസ്ഥാനം ആയതുകൊണ്ട് തന്നെ ഭൂമി ഏറ്റെടുക്കൽ പ്രധാന പ്രശ്നമാണ്. പുതിയ ദേശീയപാത പദ്ധതികൾ അനുവദിക്കുന്നതിന് ദേശീയ പാത അതോറിറ്റി ഉയർത്തിയ എല്ലാ കാര്യങ്ങളും പൂർത്തിയാക്കി. തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് ജൂലൈ അവസാനത്തോട് കൂടി അനുമതിയുണ്ടാകും. കൊല്ലം ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി സെപ്റ്റംബർ മാസത്തിൽ നടപ്പാക്കും. വിമാനത്താവളങ്ങളെയും ഹൈവേകളെയും ബന്ധിപ്പിക്കുന്ന റോഡുകൾ യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

Recent Articles

Related Articles

Special