കെ.എസ്.യു. നേതാക്കൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന് സംസ്ഥാന ഭാരവാഹിയുടെ പരാതി

Follow the FOURTH PILLAR LIVE channel on WhatsApp 

കൊല്ലം: കെ.എസ്.യു. നേതാക്കൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായി സംസ്ഥാന ഭാരവാഹിയുടെ പരാതി. കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി ആഷിഖ് ബൈജുവിൻ്റെ പരാതിയിൽ കൊല്ലം, ഇരവികുളം പൊലീസ് കേസെടുത്തു. ഒരു സ്ത്രീ തനിക്കെതിരെ ബലാത്സം​ഗ കുറ്റം ചുമത്തുന്ന ഓഡിയോ ക്ലിപ്പ് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായാണ് പരാതി.

2024 ഡിസംബർ 9നാണ് ഇത്തരമൊരു ഓഡിയോ സന്ദേശം ആഷിഖിൻ്റെ വാട്സാപ്പിൽ ലഭിച്ചത്. തുടർന്ന് ആഷിഖ് കോടതിയെ സമീപിക്കുകയും കോടതി നിർദേശപ്രകാരം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ യദു കൃഷ്ണൻ, അരുൺ രാജേന്ദ്രൻ, കൊല്ലം ജില്ലാ പ്രസിഡൻ്റ് അൻവർ സുൽഫിക്കർ എന്നിവർക്കെതിരെയാണ് ഇരവിപുരം പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം കെ.എസ്.യു. വൈസ് പ്രസിഡൻ്റ് യദു കൃഷ്ണൻ ആരോപണം തള്ളി. തൻ്റെ ഫോണോ സാമൂഹികമാധ്യമങ്ങളോ എന്തും പരിശോധനവിധേയമാക്കാവുന്നതാണെന്നും ഇതിന് പിന്നിൽ ​ഗൂഢാലേചനയാണെന്നും അദ്ദേഹം ആരോപിച്ചു. മാനനഷ്ടത്തിന് മറ്റൊരു കേസ് ഫയൽ ചെയ്യുമെന്നും യദു വ്യക്തമാക്കി.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special