Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എൽ.ഡി.എഫ്. സ്ഥാനാര്‍ഥി എം.സ്വരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രകടനമായെത്തിയാണ് പത്രിക സമർപ്പിച്ചത്. ഉപവരണാധികാരി നിലമ്പൂർ തഹസിൽദാർ എം.പി.സിന്ധു മുമ്പാകെ പകൽ 11നായിരുന്നു പത്രികാസമർപ്പണം.
സി.പിഎം. പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ, മന്ത്രി വി.അബ്ദുറഹിമാൻ, സി.പി.ഐ. സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി.പി.സുനീർ എം.പി., പി.കെ സൈനബ, ഇ.എൻ.മോഹൻദസ് എന്നിവർക്കൊപ്പം എത്തിയാണ് പത്രിക നൽകിയത്. വികസനത്തിനൊപ്പമാണ് എല്‍.ഡി.എഫ്. അതിനാല്‍ വിജയപ്രതീക്ഷയിലാണെന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.
നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്. നിലവിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി എന്നിവരുൾപ്പെടെ 4 പേർ പത്രിക നൽകിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി അൻവർ, ബി.ജെ.പി. സ്ഥാനാർഥി മോഹൻജോർജ് എന്നിവരും നാമനിർദേശ പത്രിക സമർപ്പിക്കും.























