Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കാൻ മണിക്കൂറുകൾക്ക് മുമ്പേ പുതിയ മുന്നണി പ്രഖ്യാപിച്ച് പി.വി.അൻവർ. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടേ ഭാഗമായാകും പി.വി.അൻവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുക. ആം ആദ്മി പാർട്ടിയും പി.വി.അൻവറിനെ പിന്തുണക്കും.
തൃണമൂൽ സ്ഥാനാർഥിയായിട്ടാണ് പത്രിക നൽകുക. ചിഹ്നം ലഭിച്ചില്ലെങ്കിൽ മാത്രം സ്വതന്ത്രനായി മത്സരിക്കുമെന്ന് അൻവർ വ്യക്തമാക്കി. ചന്തക്കുന്നിൽനിന്ന് റോഡ് ഷോ ആയാണ് അൻവർ നാമനിർദേശ പത്രിക നൽകാൻ എത്തിയത്. ആം ആദ്മി പാർട്ടി പ്രവത്തകരടക്കം റോഡ് ഷോയിൽ പങ്കെടുത്തു.
























