പി.വി. അൻവറിൻ്റെ വിഷയം ‘ക്ലോസ്ഡ്’ എന്ന് കുഞ്ഞാലിക്കുട്ടി; മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

മലപ്പുറം: പി.വി.അന്‍വറുമായി ബന്ധപ്പെട്ട വിഷയം ‘ക്ലോസ്ഡ്’ ആണെന്നും നിലമ്പൂരില്‍ നടക്കുന്നത് യു.ഡി.എഫ്.-എൽ.ഡി.എഫ്. മത്സരമാണെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ വിജയത്തിനായുള്ള തന്ത്രങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ലീഗിൻ്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഭാരവാഹികളുടെ യോഗം ഞായറാഴ്ച വിളിച്ചുചേര്‍ത്തിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ ചര്‍ച്ചചെയ്യുന്നത് യു.ഡി.എഫിൻ്റെ തിരഞ്ഞെടുപ്പ് വിജയത്തിനായുള്ള തന്ത്രങ്ങളാണ്, വേറെ വര്‍ത്തമാനങ്ങളൊന്നും ഇപ്പോള്‍ ഇല്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അന്‍വര്‍ മത്സരിക്കുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആ വക കാര്യങ്ങളെക്കുറിച്ചൊന്നും യാതൊരു ചര്‍ച്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അവിടെ യു.ഡി.എഫ്.-എൽ.ഡി.എഫ്. മത്സരമാണ് നടക്കുന്നത്. അപ്പോള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുകയെന്ന തന്ത്രം ചര്‍ച്ചചെയ്യാനാണ് ഇന്ന് ലീഗ് ഭാരവാഹികളുടെ യോഗം വിളിച്ചിരിക്കുന്നത്. അന്‍വറിൻ്റെ മത്സരത്തെ സംബന്ധിച്ച് ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ആ വിഷയം ക്ലോസ്ഡ് ആണ്, തങ്ങള്‍ക്ക് ഇവിടെയൊരു രാഷ്ട്രീയപോരാട്ടം മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special