29 C
Trivandrum
Tuesday, November 18, 2025

പാകിസ്താനു വേണ്ടി ചാരപ്രവർത്തനം നടത്തിയ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

ചണ്ഡീഗഢ്: പാകിസ്താന് തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയ കോളേജ് വിദ്യാർത്ഥി ഹരിയാണയിൽ അറസ്റ്റിലായി. പാട്യാല ഖൽസ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി ദേവേന്ദ്ര സിങ് ധില്ലനാണ് പിടിയിലായത്.

ഫേസ്ബുക്ക് അക്കൗണ്ടിൽ പിസ്റ്റളുകളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തതിനെ തുടർന്ന് മെയ് 12നാണ് ദേവേന്ദ്രയെ കൈതൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നു നടന്ന ചോദ്യം ചെയ്യലിൽ കഴിഞ്ഞ നവംബറിൽ കർത്താർപുർ ഇടനാഴി വഴി ഇയാൾ പാകിസ്താനിലേക്ക് പോയതായി കണ്ടെത്തി. തന്ത്രപ്രധാന വിവരങ്ങൾ പാകിസ്താനിലെ ഇൻ്റർ സർവീസസ് ഇൻ്റലിജൻസ് (ഐ.എസ്.ഐ) ഏജൻസിയിലെ ഉദ്യോഗസ്ഥർക്ക് കൈമാറിയതായും ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചുവെന്ന് കൈതൽ പൊലീസ് സൂപ്രണ്ട് ആസ്ത മോദി പറഞ്ഞു..

ഒന്നാം വർഷ മാസ്റ്റേഴ്സ് വിദ്യാർഥിയായ ഇയാൾ പാട്യാലയിലെ സൈനിക കൻ്റോൺമെൻ്റിൻ്റെ ചിത്രങ്ങളും പാകിസ്താനിലെ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിരുന്നു. ദേവേന്ദ്രയുടെ ഫോൺ പിടിച്ചെടുക്കുകയും ഫോറൻസിക് പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, പാകിസ്താൻ ഉദ്യോഗസ്ഥരുമായുള്ള പണമിടപാട് വ്യക്തമാക്കാൻ ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks