ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സേനയും ഭീകരരും ഏറ്റുമുട്ടി; 3 ഭീകരരെ വധിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ കെല്ലർ വനങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ സുരക്ഷാസേന വധിച്ചു. ഷോപ്പിയാനിലെ കെല്ലർ വനങ്ങളിൽ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് വെടിവെപ്പുണ്ടായത്.

വനത്തിൽ 2-3 ഭീകരർ കൂടി ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചൊവ്വാഴ്ച പുലർച്ചെ തുടങ്ങിയ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. ഷോപ്പിയാനിലെ വനങ്ങളിൽ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന ഭീകരർക്ക് പഹൽഗാം ആക്രമണവുമായി പങ്കുണ്ടോ എന്ന് വ്യക്തമല്ല.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതായി കരുതപ്പെടുന്ന ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നിവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ ചിത്രങ്ങളുള്ള പോസ്റ്ററുകളും പുറത്തുവിട്ടു.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special