സർക്കാരിൻ്റെ മുദ്രഗാനം പാടി ദിവ്യ എസ്.അയ്യർ; കോൺഗ്രസുകാർക്ക് വീണ്ടും കുരുപൊട്ടി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ മുദ്രാ​ഗാനം ദിവ്യ എസ്.അയ്യർ ആലപിക്കുന്ന വീഡിയോ വൈറൽ. മുരുകൻ കാട്ടാക്കട രചിച്ച വരികൾക്കാണ് ദിവ്യ എസ്.അയ്യർ ശബ്ദം നൽകിയത്. കവിയും ഒപ്പം പാടിയിട്ടുണ്ട്. വിവാദങ്ങൽ കൂസാതെ അടിപൊളി പാട്ടുമായി ഇരുവരും സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിരവധി പേരാണ് കമൻ്റും ലൈക്കുമായി പിന്നാലെയെത്തുന്നത്.

ഇടതു സർക്കാരിൻ്റെ 9 വർഷത്തെ വികസന മുന്നേറ്റങ്ങൾ അടയാളപ്പെടുത്തുന്നതാണ് മുദ്രാ​ഗാനത്തിലെ വരികൾ. സിവിൽ സെർവെൻ്റ് എന്ന നിലയിൽ താൻ പ്രതിനിധാനം ചെയ്യുന്ന ഗവൺമെൻ്റിനോട്‌ ആത്മാർത്ഥതയും സത്യസന്ധതയും കൂറും പുലർത്തുന്ന നിഷ്പക്ഷയായ ഒരു ഉദ്യോഗസ്ഥയാണ് ഡോ.ദിവ്യ എസ്.അയ്യർ ഐ.എ.എസ്. എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് മുരുകൻ കാട്ടാക്കട വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

COMMENT

Recent Articles

Related Articles

Special