വെടിനിർത്തൽ ധാരണ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രി; തീവ്രവാദത്തിനെതിരായ ശക്തമായ നിലപാട് തുടരും

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ സ്ഥിരീകരിച്ചു. തീവ്രവാദത്തിനെതിരായി ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടാണ് ഇന്ത്യ എന്നും കൈക്കൊണ്ടിട്ടുള്ളതെന്നും ഇനിയങ്ങോട്ടും അതില്‍ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയാണ് വിദേശകാര്യമന്ത്രി നയം വ്യക്തമാക്കിയത്.

‘അതിര്‍ത്തിയില്‍ വെടിനിര്‍ത്തുന്നതും സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും ഇന്ന് ഒരു ധാരണയിലെത്തി. തീവ്രവാദത്തിനെതിരായി ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടാണ് ഇന്ത്യ എന്നും കൈക്കൊണ്ടിട്ടുള്ളത്. അത് ഇനിയും തുടരും’, അദ്ദേഹം എക്സില്‍ കുറിച്ചു.

COMMENT

Recent Articles

Related Articles

Special