29 C
Trivandrum
Tuesday, May 13, 2025

തഗ്ഗ് സി.ആർ 143/24 പൂർത്തിയായി

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ പല ചിത്രങ്ങളും മികച്ച വിജയം നേടുകയും ചെയ്തു. ഇതാണ് അന്വേഷണാത്മക ചിത്രങ്ങളൊരുക്കാൻ സംവിധായകരെ പ്രേരിപ്പിക്കുന്നത്. പ്ലാൻ ബാലു എൻ്റർടെയ്ൻമെൻ്റ് സിൻ്റെ ബാനറിൽ സന്ധ്യാ സുരേഷ് നിർമ്മിച്ച് നവാഗതനായ ബാലു എസ്.നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തഗ്ഗ്143/24 എന്ന ചിത്രത്തിൻ്റെ പശ്ചാത്തലവും കുറ്റാന്വേഷണം തന്നെ.

ഓരോ ചിത്രത്തിൻ്റെയും അവതരണത്തിലെ പുതുമയാണ് ആ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്. ഈ ചിത്രത്തെ സംബന്ധിച്ചട
ത്തോളവും അത്തരത്തിലുള്ള ഒരു സമീപനമാണ് അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. ഒരു മർഡർ ഇൻവസ്റ്റിഗേഷൻ തികഞ്ഞ ഉദ്വേഗവുംഏറെ സസ്പെൻസും നിലനിരത്തി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ആലപ്പുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.

ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, സായ്കുമാർ, വിനയപ്രസാദ്, ബിന്ദു പണിക്കർ, സാധിക വേണുഗോപാൽ, സഖറിയ പൗലോസ് ദേവ്, ബാലു എസ്.നായർ, സി.എം.ജോർജ്, സന്ധ്യ, ക്ലയർസി, ജോൺ ജോർജ് പുളിക്കൻ, സുധിമോൾ, മനോജ് വഴിപ്പാടി എന്നിവരും പ്രധാന അഭിനേതാക്കളാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ – നിഹാസ്, സന്തോഷ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ – നിഹാരിക, സംഗീതം -എബി ഡേവിഡ്, ഛായാഗ്രഹണം – ജഗൻ പാപ്പച്ചൻ, എഡിറ്റിങ്, ഡി.ഐ.- ജിതിൻ കുമ്പുകാട്ട്, കലാസംവിധാനം – വി.കെ.അനീഷ്, ചമയം – കെ.പി.മാളൂസ്, രാഹുൽ നരുവാമ്മൂട്, കോസ്റ്റ്യുസ് – അസീസ് പാലക്കാട്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – സക്കീർ പ്ലാമ്പൻ, ക്രിയേറ്റീവ് അസിസ്റ്റൻ്റ് – അലൻ കെ.ജഗൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അഭിലാഷ് ഗ്രാമം, പ്രൊഡക്ഷൻ മാനേജർ – ടി.എം.മനീഷ്, പ്രൊജക്റ്റ് ഡിസൈനർ, പ്രൊഡക്ഷൻ കൺട്രോളർ – രാജൻ മാസ്ക്ക്, പി.ആർ.ഒ. – വാഴൂർ ജോസ്.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മെയ് 30ന് പ്രദർശനത്തിനെത്തും.
വാഴൂർ ജോസ്.

Recent Articles

Related Articles

Special

Enable Notifications OK No thanks