Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ആൻ സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് എറണാകുളം ഐ.എം.എ. ഹാളിൽ നടന്നു. നടൻ ദിലീപ്, സംവിധായകൻ ബ്ലെസി എന്നിവർ ചേർന്ന് പ്രകാശനകർമം നിർവ്വഹിച്ചു.
മനോജ് കെ.ജയൻ, ജോണി ആൻ്റണി, സിജു വിൽസൻ, ഷറഫുദ്ദീൻ, ശബരീഷ് വർമ്മ, നായകൻ രഞ്ജിത്ത് സജീവൻ, നായിക സാരംഗി ശ്യാം, സംഗീത സംവിധായകൻ രാജേഷ് മുരുകേശൻ, ലിസ്റ്റിൻ സ്റ്റീഫൻ, അജിത് വിനായക, സംവിധായകൻ അരുൺ ഗോപി, ഹാരിസ് ദേശം തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള. രഞ്ജിത്ത് സജീവ്, സാരംഗി ശ്യാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.
ജോണി ആൻ്റണി, ഇന്ദ്രൻസ്, മനോജ് കെ.ജയൻ, ഡോ.റോണി, കെ.യു.മനോജ്, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, മൂസി, ചാന്ദിനി, മെരീസ, അഖില അനോഖി തുടങ്ങിയവർക്കൊപ്പം അൽഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനോജ് പി.അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ (പ്രേമം ഫെയിം) സംഗീതം പകരുന്നു.
എഡിറ്റർ -അരുൺ വൈഗ, ലൈൻ പ്രൊഡ്യൂസർ -ഹാരിസ് ദേശം, സൗണ്ട് മിക്സിങ്ങ് – വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫി – സുമേഷ്, ജിഷ്ണു, ആക്ഷൻ – ഫിനിക്സ് പ്രഭു, മേക്കപ്പ് – ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം – ജെ.മെൽവി, കലാ സംവിധാനം – സുനിൽ കുമരൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ, പി.ആർ.ഒ.- വാഴൂർ ജോസ്.
ഈരാറ്റുപേട്ട, വട്ടവട, കൊച്ചി, ഗുണ്ടൽപേട്ട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള മെയ് 23ന് പ്രദർശനത്തിനെത്തും.