അതിർത്തിയിൽ പാക് സേനാവിന്യാസം കൂട്ടിയതിനു പിന്നാലെ വൻ വ്യോമാഭ്യാസവുമായി ഇന്ത്യ

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി∙ അതിർത്തിയിൽ സേനാവിന്യാസം കൂട്ടിക്കൊണ്ടുള്ള പാകിസ്താൻ പ്രകോപനത്തിനു പിന്നാലെ മധ്യമേഖലയിൽ വൻ വ്യോമാഭ്യാസവുമായി ഇന്ത്യ. റഫാൽ, സുഖോയ്–30, എം.കെ.ഐ. എന്നീ യുദ്ധവിമാനങ്ങൾ പങ്കെടുക്കുന്ന വ്യോമാഭ്യാസമാണ് ഇന്ത്യ നടത്തുന്നത്. ആക്രമൺ എന്നാണ് വ്യോമാഭ്യാസത്തിനു പേരിട്ടിരിക്കുന്നത്.

രാജ്യത്തെ രക്ഷിക്കാൻ സേന സജ്ജമാണെന്നു പാകിസ്താൻ പ്രതികരിച്ചിരുന്നു. പിന്നാലെ അതിർത്തിയിൽ സേനാവിന്യാസം ശക്തമാക്കുകയും ചെയ്തു. പാക് പ്രകോപനത്തിന് വ്യോമാഭ്യാസവുമായി ഇന്ത്യ മറുപടി നൽകിയിരിക്കുകയാണ്.

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ നാവികസേനയുടെ ഏറ്റവും പുതിയ തദ്ദേശീയ യുദ്ധക്കപ്പലായ ഐ.എൻ.എസ്. സൂറത്തിൽ ഇന്ത്യ ആയുധ പരീക്ഷണം നടത്തിയിരുന്നു. മധ്യദൂര ഉപരിതല–വ്യോമ മിസൈൽ സംവിധാനം (എം.ആർ. –സാം) ഉപയോഗിച്ച് ‘സീ സ്കിമിങ്’ മിസൈലുകളെ തകർക്കുന്ന പരീക്ഷണമാണ് വിജയം കണ്ടത്. അറബിക്കടലായിരുന്നു പരീക്ഷണവേദി.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special