29 C
Trivandrum
Friday, February 13, 2026

കോട്ടയത്ത് വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ; വിവസ്ത്രരായ മൃതദേഹങ്ങൾ 2 മുറികളിലായി

Follow the FOURTH PILLAR LIVE channel on WhatsApp 

കോട്ടയം: കോട്ടയം തിരുവാതുക്കലിൽ ദമ്പതിമാരെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, ടൂറിസ്റ്റ് ഹോം ഉടമ ടി.കെ.വിജയകുമാറും (64) ഭാര്യ ഡോ.മീരയുമാണ് (62) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.

തിരുവാതുക്കല്‍ എരുത്തിക്കല്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് വിജയകുമാറിനെയും ഭാര്യയെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. രക്തംവാര്‍ന്ന നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍. വീട്ടിലെ ആദ്യത്തെ മുറിയിലാണ് വിജയകുമാറിൻ്റെ മൃതദേഹം കണ്ടെത്തിയത്. കിടപ്പുമുറിയിലായിരുന്നു മീരയുടെ മൃതദേഹം. മൃതദേഹങ്ങളില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല. മുഖം വികൃതമാക്കിയനിലയിലുമായിരുന്നു.

ഇരുവരെയും കൊലപ്പെടുത്തിയതു മുഖത്തു കോടാലിക്ക് വെട്ടിയാണെന്ന് സ്ഥിരീകരിച്ചു. കൃത്യം നടത്താൻ ഉപയോഗിച്ച കോടാലി പൊലീസ് കണ്ടെത്തി. കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.

ഇവരുടെ വീട്ടിൽ നേരത്തെ ജോലിക്ക് നിന്നിരുന്ന അസം സ്വദേശി അമിത്തിനെതാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ മോഷണക്കുറ്റത്തിൻ്റെ പേരിൽ വിജയകുമാർ ജോലിയിൽ നിന്ന് പുറത്താക്കുകയും പൊലീസിൽ ഏല്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാകാം കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ.

സംഭവത്തിനു പിന്നിൽ ഒന്നിലധികം പേരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. വീടിനുള്ളിലെ ഡി.വി.ആർ. (ഡിജിറ്റൽ വിഡിയോ റെക്കോർഡർ) അടക്കം കൊലപാതകി ഇളക്കിമാറ്റി കൊണ്ടുപോയി.

നഗരത്തിൽ പ്രവർത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓ‍ഡിറ്റോറിയത്തിൻ്റെയും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാർ. വീട്ടിൽ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. ഇവരുടെ മകനെ ഏതാനും വർഷങ്ങൾക്ക് മുൻപ് റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വീടിൻ്റെ 2 മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ നിന്ന് കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

വിജയകുമാറിൻ്റെ തലയിൽ അടിയേറ്റിട്ടുണ്ട്. ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് ഉടൻ എത്തും. വീട്ടിൽ ഒരു സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും പ്രായാധിക്യവും കേൾവി പരിമിതിയുമുള്ള അദ്ദേഹം വിവരം അറിഞ്ഞത് നാട്ടുകാർക്കൊപ്പം മാത്രമാണെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹത്തെ ഇപ്പോൾ ചോദ്യം ചെയ്തു വരികയാണ്.

വിജയകുമാറിൻ്റെയും മീരയുടെയും മകൾ ഗായത്രി അമേരിക്കയിലാണ്. 6 മാസം മുമ്പായിരുന്നു ഗായത്രിയുടെ വിവാഹം.

Recent Articles

Related Articles

Special

Enable Notifications OK No thanks