29 C
Trivandrum
Saturday, April 26, 2025

പ്രസ്താവനയിൽ പ്രതിഷേധം; വി.ഡി.സതീശനെതിരെ വഖഫ് ബോർഡ്

Follow the FOURTH PILLAR LIVE channel on WhatsApp 

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ പ്രസ്താവനയുമായി മുസ്ലിം ലീഗ് നേതാക്കൾ ഉൾപ്പെടുന്ന വഖഫ് ബോർഡ്. ബോർഡിൻ്റെ നിയമപരമായ നടപടികളെ ഗൂഢാലോചനയെന്ന് വ്യാഖ്യാനിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നടത്തിയ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് വഖഫ് ബോർഡ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

മുനമ്പത്തെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട സതീശൻ്റെ പ്രസ്താവന നിരർത്ഥകവും പ്രതിഷേധാർഹവുമാണ്. അത് തിരുത്തപ്പെടേണ്ടതാണ് . മുനമ്പത്തെ തർക്കഭൂമി വഖഫ് ആണെന്ന് വ്യക്തമായ ആധാരങ്ങളും കോടതി വിധികളും നിലനിൽക്കെ ഫാറൂഖ് കോളേജ് മാനേജിങ് കമ്മിറ്റി ഫയൽ ആക്കിയ അപ്പീലിൽ ബോർഡ് സ്വീകരിച്ച നിയമപരമായ നടപടികളെ ഗൂഢാലോചനയെന്ന് വ്യാഖ്യാനിച്ച് വി.ഡി.സതീശൻ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവന പിൻവലിക്കണമെന്നും ബോർഡ് കുറിപ്പിൽ പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks