29 C
Trivandrum
Friday, April 25, 2025

കോവൂർ കുഞ്ഞുമോനും യു.പ്രതിഭയും കുമ്മനം രാജശേഖരനും ഒന്നിക്കുന്ന കേപ്ടൗൺ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: എം.എല്‍എ.മാരായ കോവൂര്‍ കുഞ്ഞുമോന്‍, യു.പ്രതിഭ എന്നിവരെയും നെൽസൺ ശൂരനാട്, പുതുമുഖങ്ങളായ അഖില്‍ രാജ്, അനന്തു പടിക്കല്‍, അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കേപ്ടൗണ്‍ എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറക്കി. മുതിർന്ന ബി.ജെ.പി. നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരന്‍ സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

പ്രകൃതിയെ സംരക്ഷിക്കാം, പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാം എന്ന സന്ദേശവുമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ 8 വര്‍ഷത്തെ ശ്രമഫലമാണ് കേപ്ടൗൺ എന്ന ഈ സിനിമ. 11 ജനപ്രതിനിധികളും ഈ ചിത്രത്തില്‍ സഹകരിക്കുന്നണ്ട്. ചിത്രത്തിൻ്റെ അവസാന ഭാഗത്തു ദളപതി വിജയുടെ സാന്നിധ്യമാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.

2016 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തിൻ്റ കഥ പറയുന്ന ഈ സിനിമയിൽ അതിനനുസരിച്ച് പല സീനുകളും റിയലായിട്ടണ് ചിത്രീകരിച്ചിട്ടുള്ളത്. രാജരാജേശ്വരി ഫിലിംസിൻ്റെ ബാനറില്‍ ദിലീപ് കുമാര്‍ ശാസ്താംകോട്ട നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ്, മന്ത്രി ചിഞ്ചു റാണി, മുന്‍ എം.പി. സോമപ്രസാദ്, കൊല്ലം മുന്‍ ഡി.സി.സി. പ്രസിഡൻ്റ് ബിന്ദു കൃഷ്ണ, വൈസ് പ്രസിഡൻ്റ് സൂരജ് രവി എന്നിവരും ഈ ചിത്രത്തിൻ്റെ ഭാഗമായിട്ടുണ്ട്.

പ്രകൃതിയുടെ സംരക്ഷണത്തില്‍ യുവതലമുറയ്ക്കുള്ള പ്രാധാന്യം അവരെ ബോധ്യപെടുത്തുന്ന ശക്തമായ സന്ദേശമുള്ള ഈ ചിത്രത്തില്‍ ദളപതി വിജയുടെ ആരാധകര്‍ക്കും പ്രധാന്യം നല്‍കുന്നുണ്ട്. ശ്യാം ഏനാത്ത്, സുജ തിലക രാജ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് പുതുമുഖ സംഗീത സംവിധായകന്‍ ദിലീപ് ബാബു ഈണമിട്ട 3 ഗാനങ്ങള്‍ രവീന്ദ്രൻ്റെ മകന്‍ നവീന്‍ മാധവ് (പോക്കിരി ഫെയിം) യു.പ്രതിഭ, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം പ്രണവ് പ്രശാന്ത്, ദിലീപ് ബാബു, എം.എസ്.സൗമ്യ, രാജന്‍ ഇരവിപുരം, വിനായക് വിജയന്‍, ഹരിലക്ഷ്ണൺ, എം.ലക്ഷ്മി എന്നിവര്‍ ആലപിക്കുന്നു.

ജോഷ്വ എഴുതിയ കവിതകള്‍ കോവൂര്‍ കുഞ്ഞുമോന്‍,ദിലിപ് കുമാര്‍ ശാസ്താംകോട്ട എന്നിവര്‍ ആലപിക്കുന്നു. അലങ്കാര്‍ കൊല്ലം, ദേവിലാല്‍ കൊല്ലം,വിജിന്‍ കണ്ണന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വി.എഫ്.എക്സ്. -മായാന്‍സ് സ്റ്റുഡിയോ തിരുവനന്തപുരം, ബി.ജി.എം. -ശ്രീക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ജസ്റ്റിന്‍ കൊല്ലം. പി.ആര്‍.ഒ. -എ.എസ്. ദിനേശ്, ബി.വി.അരുണ്‍ കുമാര്‍.

Recent Articles

Related Articles

Special

Enable Notifications OK No thanks