Follow the FOURTH PILLAR LIVE channel on WhatsApp
പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറിൽ എൻ.ഡി.എയ്ക്ക് തിരിച്ചടി. തൻ്റെ പാർട്ടി എൻ.ഡി.എ. വിടുകയാണെന്ന് മുൻ കേന്ദ്ര മന്ത്രിയും രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ.എൽ.ജെ.പി.) അധ്യക്ഷനുമായ പശുപതി കുമാർ പരസ് പ്രഖ്യാപിച്ചു.
അംബേദ്കര്‍ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പട്നയില്‍ തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്. ‘2014 മുതല്‍ ഞാന്‍ ബി.ജെ.പിയുമായും എന്‍.ഡി.എയുമായും സഖ്യത്തിലായിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ എന്‍.ഡി.എയുമായി ഒരു ബന്ധവുമില്ല’-പരസ് പറഞ്ഞു.
നിതീഷ് കുമാറിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടാണ് പരസ് എന്‍.ഡി.എ. വിടുകയാണെന്ന് പ്രഖ്യാപിച്ചത്. നിതീഷ് ദളിത് വിരുദ്ധനും മാനസിക രോഗിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. സംസ്ഥാനത്ത് ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതായും പരസ് ആരോപിച്ചു.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 243 സീറ്റില്‍ തൻ്റെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാരിനെ മാറ്റാന്‍ ബിഹാറിലെ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ജനസമ്പര്‍ക്കത്തിൻ്റെ ഭാഗമായി ഇതിനകം 22 ജില്ലകള്‍ സന്ദര്‍ശിച്ചതായും വരും ദിവസങ്ങളില്‍ ശേഷിക്കുന്ന 16 ജില്ലകള്‍ സന്ദര്‍ശിക്കുമെന്നും പരസ് വ്യക്തമാക്കി.