Follow the FOURTH PILLAR LIVE channel on WhatsApp
മുംബൈ: എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലറിൻ്റെ ചിത്രീകരണം മുംബൈയിൽ പൂർത്തിയായി. കൂർഗ് ജില്ലയിലെ കുശാൽ നഗറിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം പിന്നീട് കണ്ണൂർ, തലശ്ശേരി, ഇരിട്ടി ഭാഗങ്ങളിലേക്ക് നീങ്ങി. ചിത്രത്തിൻ്റെ വലിയൊരു ശതമാനം രംഗങ്ങളും ഈ പ്രദേശങ്ങളിലാണു പൂർത്തിയാക്കിയത്. അതിനു ശേഷം അവസാന ഷെഡ്യൂളിനായി മുംബൈയിലേക്കു നീങ്ങി.
ഒരാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണമാണ് കഴിഞ്ഞ ദിവസം മുംബൈയിൽ പൂർത്തിയാക്കിയത്.
വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസറും പ്രൊജക്ട് ഹെഡും നിഖിൽ കെ.മേനോനാണ്.
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പൂർണ്ണമായും റിയലിസ്റ്റിക്ക് ക്രൈം തില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. സി.ഐ. അൻഷാദിൻ്റെ മൂലകഥയെ അടിസ്ഥാനപ്പെടുത്തി ഷാജി മാറാട് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നു.
റോഷൻ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രുതി മേനോനാണ് നായിക. ബൈജു സന്തോഷ്, വിനീത് തട്ടില്‍, ഷാജു ശ്രീധര്‍, ഹരീഷ്, വിനോദ് സാഗര്‍, അതുല്യ ചന്ദ്രന്‍, മാസ്റ്റര്‍ ആര്യന്‍ എസ്.പൂജാരി, ബേബി മിത്രാ സഞ്ജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഷിബു ചക്രവര്‍ത്തി, സന്തോഷ് വര്‍മ എന്നിവരുടേതാണ് ഗാനരചന. ജെറി അമല്‍ദേവ്, മണികണ്ഠന്‍ അയ്യപ്പ എന്നിവരുടേതാണ് സംഗീതം.
ഛായാഗഹണം-അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിങ്- രഞ്ജന്‍ ഏബ്രഹാം, കലാസംവിധാനം- സാബു റാം, മേക്കപ്പ്- പി.വി.ശങ്കര്‍, കോസ്റ്റ്യൂം ഡിസൈന്‍- അയിഷാ സഫീർ സേട്ട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കെ.ജെ.വിനയന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – ആശിഷ് പാലാ, പ്രൊഡകഷന്‍ മാനേജർമാർ – അതുല്‍ കൊടുമ്പാടന്‍, അനില്‍ ആസാദ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രവീണ്‍ ബി.മേനോന്‍, പി.ആർ.ഒ.- വാഴൂർ ജോസ്.