Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: ഒരു നിയമം ഭരണഘടനാപരമാണോ എന്നു വിലയിരുത്തേണ്ടത് ഭരണഘടനപരമായി തന്നെ നീതിന്യായ വ്യവസ്ഥയുടെ ചുമതലയാണെന്ന് നിയമ മന്ത്രി പി.രാജീവ്. പ്രസിഡൻ്റോ ഗവർണരോ അല്ല അതു ചെയ്യേണ്ടത്. ബില്ലുകളിൽ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ചത് ജനാധിപത്യത്തെ ഉറപ്പിച്ച് നിര്‍ത്തുന്ന വിധിയാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കാല വിധികള്‍, ശുപാര്‍ശകള്‍ എന്നിവ സമഗ്രമായി പരിശോധിച്ചാണ് സുപ്രീം കോടതി വിധി. ഭരണഘടന അടിസ്ഥാന ശിലകള്‍ ഉറപ്പിച്ചുള്ളതാണിതെന്നും വിധി സ്വാഗതാര്‍ഹമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
തമിഴ്‌നാട് ബില്ലുകള്‍ നിയമമാക്കി. കേരളത്തിലേതും സുപ്രീം കോടതി വിധിക്കനുസരിച്ച് ചെയ്യും. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് നില്‍ക്കേണ്ടത് എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.