29 C
Trivandrum
Sunday, April 20, 2025

വായടപ്പിക്കുന്ന മറുപടിയുമായി എം.എ.ബേബി: ഒരു പ്യൂണിനെ പിരിച്ചുവിടുന്ന നടപടിക്രമം പോലുമില്ല ഒരു ഗവർണറെ പിരിച്ചുവിടാൻ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ രാജേന്ദ്ര ആർലേകറിനെതിരെ സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ.ബേബി രംഗത്ത്. സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ ചുമതല എന്തെന്ന് പറയേണ്ട സാഹചര്യം ഉണ്ടാക്കരുത്, തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് ഉള്ളതെന്നും എം.എ.ബേബി ചോദിച്ചു.

വളരെ കാലത്തിന് ശേഷമാണ് സുപ്രീം കോടതി പ്രതീക്ഷയുണ്ടാക്കുന്ന ഒരു നിരീക്ഷണവും വിധിയും പ്രഖ്യാപിച്ചത്. സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമങ്ങളെ ഗവര്‍ണര്‍മാര്‍ അനന്തമായി വെച്ചുതാമസിപ്പിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് ഒട്ടും യോജിക്കുന്നതല്ലെന്ന സുപ്രീം കോടതിയുടെ വിധി വളരെ പ്രധാനപ്പെട്ടതാണ്.

ഒരു പ്യൂണിനെ പിരിച്ചുവിടുന്ന നടപടിക്രമം പോലും ഒരു ഗവര്‍ണറെ പിരിച്ചുവിടുന്ന കാര്യത്തില്‍ ആവശ്യമില്ലെന്നും എം.എ.ബേബി പറഞ്ഞു. ആഭ്യന്തരമന്ത്രിയോ പ്രധാനമന്ത്രിയോ വിചാരിച്ചാല്‍ മതി ഗവര്‍ണറെ പിരിച്ചുവിടാന്‍. രണ്ടേ രണ്ടു പേര്‍ വിചാരിച്ചാല്‍ തീരുന്നതാണ് ഗവര്‍ണറുടെ അധികാരം. ഇത്തരം കാര്യങ്ങള്‍ ജനങ്ങളോട് വിളിച്ചുപറയിക്കാനുള്ള സാഹചര്യം ഗവര്‍ണര്‍മാര്‍ ഉണ്ടാക്കരുത്.

വിധിയുടെ അന്തഃസത്ത ഉള്‍ക്കൊള്ളാനുള്ള തിരിച്ചറിവാണ് എല്ലാ ഗവര്‍ണര്‍മാര്‍ക്കും ഉണ്ടാകേണ്ടത്. സുപ്രീം കോടതി വിധി രാഷ്ട്രപതി അടക്കം എല്ലാവരും അംഗീകരിക്കേണ്ടതാണെന്നും ബേബി പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks