29 C
Trivandrum
Sunday, April 20, 2025

ഇഷ്ട നമ്പർ സ്വന്തമാക്കി ചാക്കോച്ചൻ, പിന്മാറി നിവിൻ പോളി; എറണാകുളം ആർ.ടി. ഓഫീസിൽ മത്സരിക്കാൻ താരങ്ങളും

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: ആഡംബര കാറുകൾക്ക് ഇഷ്ട നമ്പറുകൾ സ്വന്തമാക്കാൻ എറണാകുളം കാക്കനാട് ആർ.ടി. ഓഫീസിൽ നടന്ന വാശിയേറിയ മത്സരത്തിൽ സിനിമാതാരങ്ങളും. ഓൺലൈനായി നടന്ന ലേലത്തിൽ തൻ്റെ ഇഷ്ട നമ്പറായ കെ.എൽ.-07 ഡി.ജി. 0459 20,000 രൂപയ്ക്കാണ് കുഞ്ചാക്കോ ബോബൻ സ്വന്തമാക്കിയത് . ഫാൻസി നമ്പർ അല്ലാത്തതിനാൽ ലേലമുണ്ടാകില്ലെന്ന് ആർ.ടി. ഓഫീസ് ഉദ്യോ​ഗസ്ഥർ കരുതിയിരുന്നതെങ്കിലും ഈ നമ്പറിന് വേറെ അപേക്ഷകർ വന്നതോടെ ലേലത്തിൽ വെയ്ക്കുകയായിരുന്നു.

കെ.എൽ.07 ഡി.ജി. 0011 നമ്പറിനാണ് നിവിൻ പോളി അപേക്ഷിച്ചത്. എന്നാൽ നിവിൻ പോളിയുടേത് ഫാൻസി നമ്പർ ആയതിനാൽ ഈ നമ്പറിനായി കടുത്ത മത്സരമാണ് നടന്നത് . ഒടുവിൽ സ്വകാര്യ കമ്പനി 2.95 ലക്ഷം രൂപയ്ക്ക് നമ്പർ സ്വന്തമാക്കുകയായിരുന്നു . നിവിൻ 2.34 ലക്ഷം രൂപ വരെ ലേലം വിളിച്ചു.

കെ.എല്‍. 07 ഡി.ജി. 007 എന്ന നമ്പര്‍ ലേലത്തില്‍ പോയത് 45 ലക്ഷം രൂപയ്ക്കാണ്.

Recent Articles

Related Articles

Special

Enable Notifications OK No thanks