29 C
Trivandrum
Sunday, April 20, 2025

കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി; വഖഫ് നിയമം പ്രാബല്യത്തിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: പാർലമെൻ്റ് പാസ്സാക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്ത വഖഫ് ഭേദഗതി നിയമം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.

നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾക്കു രൂപം നല്കുന്നതിനുള്ള നടപടികൾക്കു തുടക്കമിട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേസിൽ സുപ്രീം കോടതിയിൽ കേന്ദ്രം തടസ്സ ഹർജി ഫയൽ ചെയ്തു. ഏപ്രിൽ 16ന് വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുകയാണ്.

Recent Articles

Related Articles

Special

Enable Notifications OK No thanks