Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ബി.ജെ.പിയുടെ ക്രിസ്ത്യൻ പ്രേമ നാടകത്തിലെ ഒരു എപ്പിസോഡാണ് മുനമ്പത്ത് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം കത്തോലിക്കാ സഭയും ക്രിസ്തീയ വിഭാഗവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വഖഫ് ബില്ല് കൊണ്ട് മുനമ്പം വിഷയത്തിന് പരിഹാരമാകില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുനമ്പത്തേത് സങ്കീർണമായ വിഷയമാണ്. സർക്കാർ നിയോഗിച്ച കമ്മീഷന് തുടരാം എന്ന കോടതി വിധി സ്വാഗതാർഹമാണ്. മുനമ്പത്ത് സ്ഥിരമായ പരിഹാരമാണ് സർക്കാർ ലക്ഷ്യപ്പെടുന്നത്.
ക്രൈസ്തവർ ഉൾപ്പെടെയുള്ള മലയോര ജനതയെ വഞ്ചിക്കുന്ന നിലപാടാണ് ബി.ജെ.പിക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് ബില്ല് പാസായതിന് പിന്നാലെ രാജ്യത്തെ ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണ്. ക്രൈസ്തവരോടുള്ള ആർ.എസ്.എസ്. സമീപനം എന്തെന്ന് ഇതിലൂടെ വ്യക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.