29 C
Trivandrum
Friday, April 25, 2025

ഭൂപതിവ് ചട്ട ഭേദ​ഗതി എത്രയും വേ​ഗം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: 2024ലെ ഭൂപതിവ് നിയമപ്രകാരം ലഭിച്ച അധികാരത്തെ തുടർന്നുള്ള ചട്ടങ്ങളിൽ കൊണ്ടുവരേണ്ട ഭേദ​ഗതി എത്രയും ​വേ​ഗം നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. പൊതു ആവശ്യങ്ങൾക്ക് വിനിയോ​ഗിക്കുന്ന ഭൂമിയെയും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്ന ഭൂമിയെയും ചെറിയതോതിലുള്ള തരംമാറ്റത്തെയും വെവ്വേറെ കാണണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ അഡ്വക്കറ്റ് ജനറലുമായി ചർച്ച ചെയ്ത് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഭേദഗതി നടപ്പാകുന്നതോടെ ഇടുക്കി ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.

മുഖ്യമന്ത്രിയുടെ കോൺ​ഫറൻസ് ഹാളിൽ ചേർന്ന യോ​ഗത്തിൽ റവന്യു മന്ത്രി കെ.രാജൻ, നിയമ മന്ത്രി പി.രാജീവ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ്, നിയമ സെക്രട്ടറി കെ.ജി.സനൽ കുമാർ, ലാൻഡ് റവന്യൂ കമ്മീഷണർ എ.കൗശികൻ തുടങ്ങിയവർ സംബന്ധിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks