Follow the FOURTH PILLAR LIVE channel on WhatsApp
കൊല്ലം: കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയിൽ ആർ.എസ്.എസ്. ഗണഗീതം. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രമാണിത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോട്ടുക്കൽ സ്വദേശി പ്രതിൻ പൊലീസിൽ പരാതി നൽകിയതോടെ കേസായി.
ക്ഷേത്ര പരിസരത്ത് ആർ.എസ്.എസിൻ്റെ കൊടിതോരണങ്ങൾ കെട്ടിയതിലും പരാതി നൽകിയിട്ടുണ്ട്. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡൻ്റ് അഖിൽ ശശിയാണ് പരാതി നൽകിയത്.
അതേസമയം ഗാനമേളയുടെ സ്‌പോൺസർമാരുടെ ആവശ്യപ്രകാരമാണ് ആർ.എസ്.എസുമായി ബന്ധപ്പെട്ട പാട്ടുപാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങൾ പറയുന്നത്.