Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസില്‍ നിന്ന് മാധ്യമങ്ങളോട് പുറത്തുപോകാന്‍ നിര്‍ദേശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മാധ്യമങ്ങള്‍ ഗസ്റ്റ് ഹൗസില്‍ തുടരുന്നതില്‍ കേന്ദ്രമന്ത്രിക്ക് ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ പുറത്തുപോകണമെന്നും ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ അറിയിച്ചു. സുരേഷ് ഗോപിയുടെ ഗണ്‍മാനാണ് ജീവനക്കാര്‍ക്ക് ഇത്തരത്തിലുള്ള നിര്‍ദേശം നല്‍കിയത്.
രാവിലെ 10 മണിയോടുകൂടിയാണ് സുരേഷ് ഗോപി ഗസ്റ്റ് ഹൗസിലെത്തുന്നത്. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. ജബല്‍പുര്‍ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ പ്രതികരണങ്ങളും തുടര്‍സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. എന്നാല്‍ പ്രതികരിക്കാതെ കേന്ദ്ര മന്ത്രി അകത്തേക്ക് കയറിപ്പോകുകയായിരുന്നു.
ചില മാധ്യമപ്രവര്‍ത്തകര്‍ തിരികെപ്പോകുകയും ചിലര്‍ സ്ഥലത്ത് തുടരുകയും ചെയ്തു. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ ആവശ്യപ്പെട്ടത്.