Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: ശബരിമല കേസിലെ സുപ്രീംകോടതി ഉത്തരവ് കേരളത്തിലെ സ്ത്രീമുന്നേറ്റത്തിന് പുതിയൊരുമാനം നൽകിയെന്നും ഉത്തരവിനെ സ്ത്രീകൾ എതിർത്തത് സ്ത്രീമുന്നേറ്റത്തിലെ വൈരുധ്യമായെന്നും ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഡോ.എ.കെ.ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി.എസ്.സുധയുമടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്
സ്ത്രീമുന്നേറ്റത്തിൽ പൊതുവിടങ്ങളിൽ കാര്യമായ പുരോഗതിയുണ്ടായി. സ്വകാര്യയിടങ്ങളിൽ ഇത്തരമൊരു മാറ്റമില്ല. വീടുകളിൽനിന്നാണ് മാറ്റം തുടങ്ങേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. .
പൊതുവിടങ്ങളിലെ മുന്നേറ്റത്തിന് ചരിത്രപരമായ കാരണങ്ങളുണ്ട്. മത-ജാതീയ അടിച്ചമർത്തലുകൾക്കെതിരായ പോരാട്ടങ്ങൾക്കൊപ്പം സ്ത്രീകൾക്കുനേരെയുള്ള അടിച്ചമർത്തലുകൾക്കെതിരേയും മുന്നേറ്റങ്ങളുണ്ടായി. ഈ പോരാട്ടങ്ങളുടെ മുൻനിരയിൽ സ്ത്രീകളുമുണ്ടായിരുന്നു.
എന്നാൽ, വീടുകളിലേക്കും മതങ്ങളിലേക്കും എത്തുമ്പോൾ അവിടെ കാര്യമായ മുന്നേറ്റമുണ്ടായെന്നു പറയാനാകില്ല. സ്ത്രീശക്തിയെ അവർ തിരിച്ചറിയണം -ഡിവിഷൻ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു.