Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംവിധായകൻ മേജർ രവിക്കെതിരെ രൂക്ഷമായ വിമർശവുമായി പൃഥ്വിരാജ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. റിലീസ് ദിവസം അണിയറ പ്രവർത്തകരോടൊപ്പം ചിത്രം കാണുകയും പിറ്റേദിവസം ഓന്തിൻ്റെ സ്വഭാവം പോലെ സോഷ്യൽ മീഡിയയിൽ ലൈവ് വന്ന് മാറ്റി പറയുകയും പ്രധാന നടനും നിർമ്മാതാവും ചിത്രം കണ്ടിട്ടില്ല എന്ന് പറയുകയും ചെയ്തതിനെതിരെയാണ് വിമർശം.
രാജ്യദ്രോഹമായിട്ടുള്ള സിനിമയാണ് എമ്പുരാൻ എന്നാണ് അദ്ദേഹം ഇപ്പോൾ പറഞ്ഞു നടക്കുന്നത്. ഇതെല്ലാം വിവരമുള്ള മലയാളികൾ കാണുന്നുണ്ട്. നിങ്ങളെ സ്നേഹിക്കുന്നവരെ എല്ലാവരെയും വഞ്ചിക്കുകയാണ് താങ്കൾ ചെയ്തത്. എന്നിട്ട് എല്ലാവരും ചങ്കാണെന്ന് പറഞ്ഞു നടക്കുന്നു -അസോസിയേഷൻ കുറ്റപ്പെടുത്തി.