Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍.ഡി.എഫ്. സര്‍ക്കാരിനെ നയിക്കുന്നത് പിണറായി വിജയനാണ്. അദ്ദേഹത്തിനെയും സര്‍ക്കാരിനെയും ഒറ്റപ്പെടുത്താന്‍ സി.പി.ഐ. സമ്മതിക്കില്ല. ഏതെങ്കിലും കമ്പനികള്‍ തമ്മിലുള്ള കേസ് സര്‍ക്കാരിനെ ബാധിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ആര് ശ്രമിച്ചാലും മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. അത് ശരിയായ രാഷ്ട്രീയമാണെന്ന് സി.പി.ഐയ്ക്ക് അറിയാം. മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ്. സര്‍ക്കാരിനെയും ഒറ്റപ്പെടുത്തി ആക്രമിച്ച് ദുര്‍ബലമാക്കാമന്ന് വ്യാമോഹമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അതിന് സമ്മതിക്കില്ല. എല്‍.ഡി.എഫ്. സര്‍ക്കാരിനെ നയിക്കുന്ന നേതാവിൻ്റെ പേര് സഖാവ് പിണറായി വിജയന്‍ എന്നാണ്. അദ്ദേഹത്തിൻ്റെ പ്രാധാന്യം സി.പി.ഐയ്ക്ക് അറിയാം -ബിനോയ് വിശ്വം പറഞ്ഞു.