Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കൊച്ചിയിലെ പെൻ്റാ മേനകയിലുള്ള മൊബൈൽ ഫോൺ കടകളിൽ പൊലീസ് റെയ്ഡ്. 7 കടകളിൽ നിന്ന് ആപ്പിളിൻ്റെ വ്യാജ ഉത്പന്നങ്ങൾ പിടികൂടി.
തങ്ങളുടെ പേരിൽ വ്യാജ ഉത്പന്നങ്ങൾ എറണാകുളത്ത് സജീവമായി വില്പന നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ആപ്പിൾ കമ്പനി പ്രതിനിധികളാണ് പൊലീസിനെ സമീപിച്ചത്. ഇതേത്തുടർന്നായിരുന്നു എറണാകുളം സെൻട്രൽ പൊലീസിൻ്റെ റെയ്ഡ്.
പിടികൂടിയവയിൽ മൊബൈൽ കവറുകൾ, ബാറ്ററി പാനലുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. സംഭവത്തിൽ 3 കടയുടമകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുംബൈയിൽ നിന്നാണ് വ്യാജ ഉത്പന്നങ്ങളെത്തിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ തുടർപരിശോധന ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.