Follow the FOURTH PILLAR LIVE channel on WhatsApp
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ട്രാക്ടർ ഓടിച്ച സംഭവത്തിൽ ട്രാക്ടർ ഉടമയ്ക്ക് പാലക്കാട് ട്രാഫിക് എൻഫോഴ്സ്‌മെൻ്റ് 5,000 രൂപ പിഴചുമത്തി. സുരേന്ദ്രന് ട്രാക്ടർ ഓടിക്കാനുള്ള ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പിഴ.
തിരഞ്ഞെടുപ്പ് പ്രചാരണഭാഗമായി ട്രാക്ടർ റാലി സംഘടിപ്പിച്ചപ്പോഴാണ് സുരേന്ദ്രൻ ട്രാക്ടർ ഓടിച്ചത്. ഇതിനെതിരേ എസ്.എഫ്.ഐ. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഫസൽ മുഹമ്മദ് കഴിഞ്ഞ നവംബറിൽ അന്നത്തെ പാലക്കാട് എസ്.പി. ആർ.ആനന്ദിന് പരാതി നൽകിയിരുന്നു. തുടർന്ന്, ട്രാഫിക് എൻഫോഴ്സ്‌മെൻ്റ് വിഭാഗം വാഹനം അന്വേഷിച്ച് കണ്ടെത്തുകയും ഉടമയിൽനിന്ന് പിഴയീടാക്കുകയുമായിരുന്നു.