Follow the FOURTH PILLAR LIVE channel on WhatsApp
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി കാറുകളുടെ വില കൂടുന്നു. 2,500 മുതൽ 62,000 വരെ രൂപയാണ് കൂടുക. വിലവർധന ഏപ്രിൽ 8 മുതൽ നടപ്പാക്കുമെന്ന് കമ്പനി അറിയിച്ചു.
തിരഞ്ഞെടുത്ത മോഡലുകൾക്കു മാത്രമാകും വർധനയെന്നും കമ്പനി അറിയിച്ചു. ഏപ്രിലിൽ 4 ശതമാനം വരെ വിലവർധന നടപ്പാക്കുമെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു.