Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: പെരുമ്പാവൂരില്‍ ടോറസ് ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായിരുന്ന കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളജിലെ വേദാന്ത വിഭാഗം അധ്യക്ഷ ഡോ.എം.രഞ്ജിനിയാണ് മരിച്ചത്. തലശ്ശേരി സ്വദേശിനിയാണ്.
എം.സി. റോഡിലെ കാഞ്ഞിരക്കാട് വളവില്‍ രാവിലെ 10.30ഓടെയായിരുന്നു അപകടം. കാലടി ഭാഗത്തേക്ക് സഞ്ചരിച്ച സ്കൂട്ടറില്‍ പിന്നില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു.
സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണ രഞ്ജിനിയുടെ ദേഹത്ത് ലോറി കയറി ഇറങ്ങി. അവർ അപകട സ്ഥലത്ത് തന്നെ തല്‍ക്ഷണം മരിച്ചു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇടതുപക്ഷ അധ്യാപക സംഘടനയായ എ.കെ.ജി.സി.ടിയുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. കാലടി സര്‍വകലാശാല അധ്യാപകന്‍ കെ.ടി.സംഗമേശനാണ് ഭര്‍ത്താവ്.