Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി : ദേശീയപാത വികസനത്തിന് പണം ചെലവഴിച്ച ഏക സംസ്ഥാനം കേരളമാണെന്ന് വ്യക്തമാക്കി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. ദേശീയപാത 66 വികസനത്തിനായി ഏതെല്ലാം സംസ്ഥാനങ്ങൾ പണം ചെലവാക്കിയിട്ടുണ്ടെന്ന എ.എ.റഹിം എം.പിയുടെ ചോദ്യത്തിന് പാർലമെൻ്റിൽ നൽകിയ മറുപടിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വെളിപ്പെടുത്തിയത്.
എൻ.എച്ച്. 66 വികസനവുമായി ബന്ധപ്പെട്ട്, കേരള സർക്കാർ ഭൂമി ഏറ്റെടുക്കലിൻ്റെ ചെലവിൻ്റെ 25 ശതമാനം പങ്കിടാൻ തയ്യാറായിട്ടുണ്ട് എന്നും പാർലമെൻ്റിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ദേശീയപാത വികസനം യാഥാർഥ്യയമായത് സംസ്ഥാന സർക്കാരിൻ്റെ മികവുകൊണ്ടാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ദേശീയപാത 66ൻ്റെ വികസനം എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നു എന്ന കേരളത്തിലെ പ്രതിപക്ഷത്തിൻ്റെ വാദവും ഈ ഉത്തരത്തിലൂടെ പൊളിയുകയാണ്. കേരളത്തിൽ മാത്രമാണ് ദേശീയപാതയുടെ വികസനം അതിവേഗം പൂർത്തിയാകുന്നതെന്നും കേന്ദ്രത്തിൻ്റെ മറുപടിയിലൂടെ വ്യക്തമായി.