Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കളമശ്ശേരി പോളി കഞ്ചാവ് കേസിലെ കെ.എസ്.യു. നേതാക്കള്‍ക്ക് കഞ്ചാവ് വിറ്റ ഉത്തരേന്ത്യന്‍ സ്വദേശികള്‍ കൊച്ചിയിലെ കഞ്ചാവ് വില്പനശൃംഖലയിലെ പ്രധാനികള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ എവിടെയൊക്കെയാണ് ഇവര്‍ കഞ്ചാവ് വിറ്റിരുന്നത് എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആര്‍ക്കൊക്കെ ഇവരുമായി കഞ്ചാവ് ലഹരി ഇടപാടുണ്ട് എന്നും പരിശോധിക്കും.
കളമശ്ശേരി പോളിടെക്‌നിക്കിലേക്ക് കഞ്ചാവ് എത്തിക്കുന്നതിന് പിന്നില്‍ ഇതര സംസ്ഥാനക്കാരുടെ വന്‍ സംഘമുണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്. പിടിയിലായ ഉത്തരേന്ത്യക്കരായ സുഹൈലും അഹിന്ദ മണ്ഡലും ഇതിൻ്റെ മുഖ്യ കണ്ണികളാണ്. കെ.എസ്.യു. നേതാവ് ഷാലിഖിന് ഇവരുമായി സാമ്പത്തിക ഇടപാടുകളും ഉണ്ട്.
കെ.എസ്.യുക്കാരായ ആഷിഖും ഷാലിക്കും സ്ഥിരമായി ഈ സംഘത്തില്‍ നിന്നും കഞ്ചാവ് വാങ്ങിയിട്ടുണ്ടെന്ന് നേരത്തേ വ്യക്തമായിരുന്നു. കേസില്‍ റിമാന്‍ഡിലുള്ള ഇതര സംസ്ഥാനക്കാരെയും ഷാലിഖ് ഉള്‍പ്പെടെയുള്ള പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.