Follow the FOURTH PILLAR LIVE channel on WhatsApp
തൊടുപുഴ: യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി വണ്ടിപ്പെരിയാർ സ്വദേശി ഷാൻ അരുവിപ്ലാക്കൽ(34) പോക്സോ കേസിൽ അറസ്റ്റിൽ. 15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി.

പെൺകുട്ടിയുടെ അമ്മയുമായി ഷാൻ നേരത്തെ സൗഹൃദത്തിലായിരുന്നു. തുടർന്ന് പെൺകുട്ടിയെ 3 വർഷം മുമ്പ് ലൈംഗികപരമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് കുട്ടി വിവരം പുറത്തുപറയുന്നത്.
ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും വണ്ടിപ്പെരിയാർ പൊലീസ് കേസെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.