Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: സംഗീതസംവിധായകൻ എ.ആര്‍.റഹ്മാനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 7.10ഓടെ നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.
ഇ.സി.ജി., ആന്‍ജിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി. അപ്പോളോ ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് റഹ്മാനെ പരിശോധിക്കുന്നത്. പരിശോധന നടക്കുകയാണെന്നും റഹ്മാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ലണ്ടനിലായിരുന്ന എആര്‍ റഹ്മാൻ കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ തിരിച്ചെത്തിയത്.
റഹ്മാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തിൻ്റെ വക്താവ് അറിയിച്ചു. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയപ്പോൾ ക്ഷീണം അനുഭവപ്പെട്ടു. നോമ്പ് കാരണമുള്ള നിർജലീകരണം എന്നാണ് ഡോക്ടർമാർ അറിയിച്ചത്. വൈകാതെ ആശുപത്രിയിൽ നിന്ന് മടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നു വക്താവ് അറിയിച്ചു.