Follow the FOURTH PILLAR LIVE channel on WhatsApp
ഇസ്ലാമാബാദ്: മുന്‍ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ കുല്‍ഭൂഷന്‍ യാദവിനെ തട്ടികൊണ്ടുപോകാന്‍ പാകിസ്താനിലെ ചാരസംഘടനയായ ഐ.എസ്.ഐയെ സഹായിച്ച മതപണ്ഡിതന്‍ മുഫ്തി ഷാ മിര്‍ വെടിയേറ്റ് മരിച്ചു. ബലൂചിസ്ഥാനില്‍ വെള്ളിയാഴ്ച രാത്രിയാണ് അജ്ഞാതരുടെ ഇയാൾ വെടിയേറ്റ് മരിച്ചത്. യോടെയായിരുന്നു സംഭവം. ബലൂചിസ്ഥാനിലെ പ്രമുഖ മതപണ്ഡിതനായ ഷാ മിറിന് നേരെ മുന്‍പ് 2 തവണയും ആക്രമണമുണ്ടായിട്ടുണ്ട്.
തുര്‍ബത്തിലെ ഒരു പള്ളിയില്‍ രാത്രി പ്രാര്‍ത്ഥനയ്ക്ക് ശേഷം പുറത്തിറങ്ങിയ മുഫ്തിക്ക് നേരെ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2016ല്‍ ഇറാന്‍-പാകിസ്താന്‍ അതിര്‍ത്തിക്കു സമീപത്തുനിന്നാണ് കുല്‍ഭൂഷന്‍ യാദവിനെ ഇയാളുടെ നേതൃത്വത്തിൽ തട്ടികൊണ്ടുപോയി ഐ.എസ്.ഐയ്ക്കു കൈമാറിയത്.

ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (ജെ.യു.ഐ.) അംഗമായിരുന്ന മുഫ്തി മത പഠനത്തിൻ്റെ മറവില്‍ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഐ.എസ്.ഐയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുഫ്തി പാകിസ്താനിലെ ഭീകര ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സഹായിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
നാവികസേനയില്‍ നിന്ന് വിരമിച്ച ശേഷം ഇറാനിലെ ചബഹാറില്‍ കച്ചവടം നടത്തിയിരുന്ന കുല്‍ഭൂഷന്‍ യാദവ്, 2017ല്‍ ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി ശിക്ഷിച്ചതിനെത്തുടര്‍ന്ന് വധശിക്ഷ കാത്തുകഴിയുകയാണ്. വധശിക്ഷയ്ക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കുല്‍ഭൂഷന്‍ യാദവിൻ്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.


























