ഇവിടെ വയലൻസ് ഇല്ല, കോമഡി മാത്രം

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: ഒരു മുഴുനീള കോമഡി ചിത്രം. അതാണ് പരിവാർ. വെള്ളിയാഴ്ച പുറത്തുവന്ന ഈ ചിത്രത്തിൻ്റെ ട്രെയിലർ ഇതു തെളിയിക്കുന്നു. ജഗദീഷ്, ഇന്ദ്രൻസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ

ഫ്രാഗ്രന്‍റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും പി.കെ.സജീവും ചേർന്നു നിർമ്മിക്കുന്ന പരിവാർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഉത്സവ് രാജീവും ഫഹദ് നന്ദുവും ചേർന്നാണ്.

പ്രശാന്ത് അലക്സാണ്ടർ, എ.രാജേന്ദ്രൻ, മീനാ രാജ്, ഋഷികേശ്, ഭാഗ്യ ജയേഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ശോഭന വെട്ടിയാർ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, അശ്വത്ത്ലാൽ, ഹിൽഡ സാജു എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

പരിവാറിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു. ബിജിപാലാണ് സംഗീതം. ഗാനരചന സന്തോഷ് വർമ്മ.

എഡിറ്റിങ്: വി.എസ്.വിശാൽ, കലാ സംവിധാനം: ഷിജി പട്ടണം, ചമയം: പട്ടണം ഷാ, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, പ്രൊഡക്ഷൻ കൺട്രോളർ: സതീഷ് കാവിൽകോട്ട, സ്റ്റണ്ട് കൊറിയോഗ്രഫി: മാഫിയ ശശി, സൗണ്ട് ഡിസൈൻ: എം.ആർ.കരുണ്‍ പ്രസാദ്.

സുധീർ അമ്പലപ്പാടാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ . ഫ്രാഗ്രന്റ് നേച്ചർ ഫിലിം ഡിസ്ട്രിബൂഷൻസും ശ്രീ പ്രിയ കമ്പൈൻസും ചേർന്ന് വിതരണം ചെയ്യും.

Recent Articles

Related Articles

Special