നേതൃമാറ്റം ചർച്ചയായില്ല, വികാരാധീനനായി സുധാകരൻ; ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ്

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തുനിന്നു കെ.സുധാകരനെ മാറ്റില്ല. ഡൽഹിയിൽ എ.ഐ.സി.സി. ആസ്ഥാനത്തു നടന്ന യോഗത്തിൽ നേതൃമാറ്റം ചർച്ചയായില്ല. കേരളത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിൽ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നൽകി.മാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായം പറയാൻ ആർക്കും അവകാശമില്ലെന്നും ഹൈക്കമാൻഡ് പൂർണ നിരീക്ഷണം നടത്തുമെന്നും യോഗത്തിൽ നേതൃത്വം വ്യക്തമാക്കി. കെ.പി.സി.സി. തലത്തിൽ പുനസംഘടന ഉടനുണ്ടാകില്ല. പരാതിയുള്ള ഡിസിസികളിൽ മാത്രം പുനസംഘടന നടത്താനും യോഗത്തിൽ തീരുമാനിച്ചു.

അനാവശ്യ വിവാദങ്ങൾ പാർട്ടിയെ ബാധിക്കുന്നുവെന്നാണ് തനിക്ക് കിട്ടിയ റിപ്പോർട്ടെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞു. കേരളത്തിൽ ജനപക്ഷത്തു നിന്ന് പാർട്ടി വിഷയങ്ങൾ ഏറ്റെടുക്കണം. കേരളത്തിലെ പാർട്ടിയുടെ വിജയം ഇന്ത്യയാകെയുള്ള പ്രവർത്തകർ ഉറ്റു നോക്കുന്നുവെന്നും നിര്‍ണായകമാണെന്നും രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞു.

തനിക്കും വി.ഡി.സതീശനും ഇടയിൽ ഒരു പ്രശ്നവുമില്ലെന്ന് കെ.സുധാകരൻ യോഗത്തിൽ പറഞ്ഞു. എല്ലാം മാധ്യമങ്ങൾ ഉണ്ടാക്കിയതാണ്. യോഗത്തിൽ വികാരാധീനനായാണ് സുധാകരൻ സംസാരിച്ചത്. നേതൃതലത്തിൽ തന്നെ ഒറ്റപ്പെടുത്താൻ നീക്കം നടന്നുവെന്നും താൻ ദുർബലനായെന്ന പ്രചാരണത്തെ ആരും പ്രതിരോധിച്ചില്ലെന്നും സുധാകരൻ തുറന്നടിച്ചു. കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന പ്രചാരണത്തെ ശരിവെയ്ക്കും വിധം ചില നേതാക്കൾ മാധ്യമങ്ങളോട് പരസ്യപ്രതികരണം നടത്തിയെന്നും സുധാകരൻ പറഞ്ഞു. പാർട്ടി ഐക്യം തകർക്കും വിധം ഒരു പ്രസ്താവനയോ നീക്കമോ തന്നിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും സുധാകരൻ യോഗത്തിൽ പറഞ്ഞു.

അനാവശ്യ വിവാദങ്ങൾ പാർട്ടിയെ ബാധിക്കുന്നുവെന്നാണ് തനിക്ക് കിട്ടിയ റിപ്പോർട്ടെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞു. കേരളത്തിൽ ജനപക്ഷത്തു നിന്ന് പാർട്ടി വിഷയങ്ങൾ ഏറ്റെടുക്കണം. കേരളത്തിലെ പാർട്ടിയുടെ വിജയം ഇന്ത്യയാകെയുള്ള പ്രവർത്തകർ ഉറ്റു നോക്കുന്നുവെന്നും നിര്‍ണായകമാണെന്നും രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞു.

യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും അടുത്ത കൊല്ലം ജനദ്രോഹ, വർഗ്ഗീയ ശക്തികളെ കേരളം പരാജയപ്പെടുത്തുമെന്നും ഖാര്‍ഗെ പറഞ്ഞു.

പാർട്ടിയുടെ കൂടെ നിൽക്കുമെന്ന് ശശി തരൂര്‍ യോഗത്തിൽ അറിയിച്ചു. പാർട്ടിയെ അധികാരത്തിലെത്തിക്കാനുള്ള നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണയെന്ന് തരൂർ പറഞ്ഞു. കൂട്ടായ നേതൃത്വത്തോടെ മുന്നോട്ടുപോകുമെന്ന് യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിൽ ഏറ്റവും മികച്ച യോഗമാണിതെന്നും കേരളത്തിൽ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടാണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചർച്ചയായെന്നും എല്ലാ നേതാക്കളും സംസാരിച്ചുവെന്നും വരും മാസങ്ങളിൽ നിരവധി പരിപാടികൾ നടത്തുമെന്നും കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കൾക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിന് ഒരു നിയന്ത്രണവും വെച്ചിട്ടില്ലെന്നും പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി ആര് സംസാരിച്ചാലും നടപടി ഉണ്ടാകുമെന്നും ദീപ ദാസ് മുൻഷി പറഞ്ഞു.

രണ്ടര മണിക്കൂറോളമാണു യോഗം നീണ്ടത്. ഒരു വർഷത്തിനകം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമെന്ന നിലയ്ക്കാണ് കേരളത്തിലെ നേതാക്കളെ ദേശീയ നേതൃത്വം കാണുന്നത്. കഴിഞ്ഞ ദിവസം അസമിലെ നേതാക്കളുമായും കൂടിക്കാഴ്ച നടന്നിരുന്നു.

Recent Articles

Related Articles

Special