ഡൽഹി അംബേദ്കർ യൂണിവേഴ്സിറ്റി യൂണിയൻ: 13 സീറ്റിൽ എതിരില്ലാതെ എസ്.എഫ്.ഐ.

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: ഡൽഹി അംബേദ്കർ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ. 13 സീറ്റിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നോമിനേഷൻ അവസാനിച്ചപ്പോൾ പ്രധാന ക്യാമ്പസായ കശ്മീരി ഗേറ്റ്, കരംപുര, ലോധി എന്നിവിടങ്ങളിലാണ് എസ്.എഫ്.ഐ. എതിരില്ലാതെ വിജയിച്ചത്.

മാർച്ച് 4ന് തിരഞ്ഞെടുപ്പ് നടക്കുന്ന അംബേദ്കർ യൂണിവേഴ്സിറ്റിയിൽ കശ്മീരി ഗേറ്റ് ക്യാമ്പസിൽ 17 സീറ്റുകളിലേക്ക് എസ്.എഫ്.ഐ. മത്സരിക്കുന്നുണ്ട്. ഇവിടെ മാത്രം 10 സീറ്റുകളിൽ എസ്.എഫ്.ഐ. ഇതിനോടകം എതിരില്ലാതെ വിജയിച്ചു.

5 വർഷത്തിനുശേഷം ആണ് അംബേദ്കർ യൂണിവേഴ്സിറ്റിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പേരിലാണ്‌ തിരഞ്ഞെടുപ്പുകൾ നിർത്തിവച്ചത്‌. മാർച്ച് 5നാണ് വോട്ടെണ്ണൽ.

Recent Articles

Related Articles

Special