Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ എസ്.ഡി.പി.ഐയുടെ വിജയം അപകടകരമെന്ന് എൽ.ഡി.എഫ്. കൺവീനർ ടി.പി.രാമകൃഷ്ണൻ. അതിൽ നിന്നും കേരളത്തെ രക്ഷിക്കുന്ന സമീപനം ഇടതുപക്ഷം സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിച്ച വിജയം ജനസ്വീകാര്യത കൊണ്ടാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒരു സീറ്റിൽ എസ്.ഡി.പി.ഐ. ജയിച്ചു. ഈ ജയം യു.ഡി.എഫ്. പിന്തുണയോടെ ആണ്.
ഇത് കേരളത്തിൻ്റെ മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്നതാണ്. നിലമ്പൂർ മണ്ഡലത്തിൽ വരുന്ന പ്രശ്നം കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിച്ച വിജയം ജനസ്വീകാര്യത കൊണ്ടാണ്- അദ്ദേഹം പറഞ്ഞു.
























