Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡൻറായി എം.ശിവപ്രസാദിനെയും സെക്രട്ടറിയായി പി.എസ്.സഞ്ജീവിനെയും 35ാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. കെ.അനുശ്രീയും പി.എം.ആർഷോയും എസ്.എഫ്.ഐ. ഭാരവാഹിത്വം ഒഴിഞ്ഞു.
മുൻ ഭാരവാഹികളെയെല്ലാം ഒഴിവാക്കിയാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. സെക്രട്ടേറിയറ്റിലും ഒരാളൊഴികെ മറ്റെല്ലാം പുതുമുഖങ്ങളാണ്.
സഞ്ജീവ് നിലവിൽ എസ്.എഫ്.ഐ. കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്. കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ അവസാന വർഷ എൽ.എൽ.ബി. വിദ്യാർഥിയാണ്. കണ്ണൂർ എസ് എൻ കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടി. എസ്.എഫ്.ഐ. പാനൂർ ഏരിയ സെക്രട്ടറി, ജില്ലാ ജോയിൻ്റ് സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം. പാനൂർ ഏരിയാ കമ്മിറ്റിയംഗവുമാണ്.
ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ എം.ബി.എ. ബിരുദാനന്തര ബിരുദധാരിയായ ശിവപ്രസാദ് എസ്.എഫ്.ഐ. ആലപ്പുഴ ജില്ലാ സെക്രട്ടറിയും ബാലസംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ചേപ്പാട് ഡിവിഷനെ പ്രതിനിധീകരിക്കുന്നു. സി.പി.എം. കാർത്തികപ്പള്ളി ഏരിയാ കമ്മിറ്റി അംഗവുമാണ്.
വൈസ് പ്രസിഡന്റുമാര്‍: പി.ബിബിന്‍രാജ് (കാസറഗോഡ്), പി.താജുദ്ദീന്‍ (കോഴിക്കോട്), അഡ്വ.പി.അക്ഷര (മലപ്പുറം), സാന്ദ്ര രവീന്ദ്രന്‍ (വയനാട്), കെ.എസ്.അമല്‍ (പത്തനംതിട്ട).
ജോയന്റ് സെക്രട്ടറിമാര്‍: എസ്.കെ.ആദര്‍ശ് (തിരുവനന്തപുരം), എന്‍.ആദില്‍ (മലപ്പുറം), ടോണി കുര്യാക്കോസ് (ഇടുക്കി), കെ.യു.സരിത (തൃശ്ശൂര്‍), സയ്യിദ് മുഹമ്മദ് സാദിഖ് (കോഴിക്കോട്).
സെക്രട്ടേറിയറ്റ് അംഗങ്ങള്‍: മെല്‍ബിന്‍ ജോസഫ് (കോട്ടയം), ഗോപീകൃഷ്ണന്‍ (കൊല്ലം), ടി.പി.അഖില (കണ്ണൂര്‍), ടി.ആര്‍.അര്‍ജുന്‍ (എറണാകുളം), ജിഷ്ണു സത്യന്‍ (തൃശ്ശൂര്‍), എസ്.വിപിന്‍ (പാലക്കാട്), ആര്യപ്രസാദ് (കൊല്ലം).
സംസ്ഥാന കമ്മറ്റി അംഗങ്ങൾ: ബിബിൻരാജ്, പ്രണവ്, ഋഷിത (കാസറഗോഡ്), സഞ്ജീവ്, അഖില, ശരത്, അഞ്ജലി, നിവേദ്, ജോയൽ, സ്വാതി (കണ്ണൂർ), സാന്ദ്ര, നിഖിൽ ആദർശ്, അപർണ ഗൗരി (വയനാട്), സയ്യിദ് മുഹമ്മദ് സാദിഖ്, പി.താജുദ്ദീൻ, അമൽ രാജ്, സരോദ്, ഫർഹാൻ, നന്ദന, ഹിബ സുലൈമാൻ (കോഴിക്കോട്), ആദിൽ, അഡ്വ. അക്ഷര, മുഹമ്മദ് അലി ശിഹാബ്, സ്‌നേഹ, ശ്യാംജിത്ത്, സുജിൻ, അഡ്വ. ദിൽഷാദ് കബിർ (മലപ്പുറം), വിപിൻ, അഭിഷേക്, ശാദുലി, അനൂജ, ഗോപിക, കാർത്തിക് രംഗൻ (പാലക്കാട്), കെ.യു.സരിത, ജിഷ്ണു സത്യൻ, വിഷ്ണു, മേഘ്‌ന, വിഷ്ണു പ്രഭാകർ, ജിഷ്ണുദേവ് (തൃശ്ശൂർ), ടി.ആർ.അർജുൻ, ആശിഷ് എസ്.ആനന്ദ്, ഋതു കൃഷ്ണൻ, സഹൽ, അജ്മില ഷാൻ, സേതു പാർവ്വതി, ഋതിഷ (എറണാകുളം), ശിവപ്രസാദ്, വൈഭവ് ചാക്കോ, റോഷൻ, രഞ്ജിത്ത്, ആതിര (ആലപ്പുഴ), ടോണി കുരിയാക്കോസ്, സഞ്ജീവ് സഹദേവൻ, ശരത് പ്രസാദ്, അപ്‌സര ആന്റണി (ഇടുക്കി), മെൽബിൻ ജോസഫ്, ആഷിഖ്, സഞ്ജയ്, വൈഷ്ണവി മീനു, എം.ബിജു (കോട്ടയം), കെ.എസ്.അമൽ, അനന്തു മധു, അപർണ, ആയിഷ മിന്നു (പത്തനംതിട്ട), ഗോപി കൃഷ്ണൻ, വിഷ്ണു, ആദർശ്, ആര്യ പ്രസാദ്, സുമി, ഷിനു മോൻ (കൊല്ലം), എസ്.കെ.ആദർശ്, നന്ദൻ, അനന്തു, അവ്യ, അവിനാഷ്, ആശിഷ്, ഭാഗ്യ (തിരുവനന്തപുരം), സിബിൻ (എ.കെ.ആർ.എസ്.എ.), അഭിജിത്ത് (ടെക്ക്നോസ്), അനഘ (മെഡിക്കോസ്), സാദിഖ് (ലക്ഷദ്വീപ്), സജേഷ് (സ്കൂൾ).
























