കുംഭമേളയിൽ പങ്കെടുക്കാൻ പോയവരുടെ വാഹനം അപകടത്തിൽപ്പെട്ട് 10 പേർ മരിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

ലഖ്‌നൗ: മഹാകുംഭമേളയിൽ പങ്കെടുക്കാൻ പുറപ്പെട്ടവർ സഞ്ചരിച്ച ബൊലേറോ ജീപ്പ് ബസുമായി കൂട്ടിയിടിച്ച് 10 പേർ മരിച്ചു. പ്രയാഗ്‌രാജ്-മിർസാപുർ ദേശീയപാതയിൽ മേജാ പ്രദേശത്ത് ശനിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം. അപകടത്തിൽ 19 പേർക്ക് പരുക്കേറ്റു.

ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയില്‍നിന്നാണ് സംഘം കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നിര്‍വഹിക്കാന്‍ പുറപ്പെട്ടത്. ഇവരുടെ ജീപ്പ് മധ്യപ്രദേശിലെ രാജ്ഗഢില്‍നിന്ന് വരികയായിരുന്ന ബസുമായാണ് കൂട്ടിയിടിച്ചത്. ബസ് യാത്രികരിൽ ചിലർക്കും പരുക്കേറ്റിട്ടുണ്ട്.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സ്വരൂപ് റാണി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി യമുനാനഗര്‍ ഡി.സി.പി. വിവേക് ചന്ദ്ര യാദവ് പറഞ്ഞു.

Recent Articles

Related Articles

Special