ലഖ്നൗ: നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സംന്യാസം സ്വീകരിച്ചു. അഖില സംന്യാസം സ്വീകരിച്ച കാര്യം അവരുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. അവന്തികാ ഭാരതി എന്ന നാമത്തില്‍ ഇനി അഖില അറിയപ്പെടുമെന്നും പോസ്റ്റില്‍ വ്യക്തമാക്കി.
Follow the FOURTH PILLAR LIVE channel on WhatsApp
ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും ശിഷ്യയായ അഖില അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി എന്നാണ് അഭിനവ ബാലാനന്ദഭൈരവ കുറിച്ചത്. അഭിനവ പങ്കുവച്ച ഗുരുവിനൊപ്പമുള്ള ചിത്രത്തില്‍ സംന്യാസ വേഷത്തില്‍ കാവി തലപ്പാവ് ധരിച്ചിരിക്കുന്ന അഖിലയെയും കാണാം.
ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ തിയേറ്റര്‍ ആര്‍ട്‌സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയശേഷം അഖില ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. ഹാര്‍വര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു അഖില.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് സംന്യാസ വേഷത്തിലുള്ള ഒരു ചിത്രം അഖില സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. അഖില എന്തുകൊണ്ട് ഇത്തരമൊരു ചിത്രം പങ്കുവച്ചു എന്ന അന്വേഷണം ഇപ്പോൾ എത്തിനിൽക്കുന്നത് അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയുടെ ഫേസ്ബുക്ക് കുറിപ്പിലാണ്.