നിലമ്പൂർ: മലപ്പുറത്ത് മുസ്ലീം ലീഗിന്റെ പരിപാടിയിൽ പി.വി.അൻവർ. പോത്തുകല്ലിൽ പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമിച്ച 10 വീടുകളുടെ താക്കോൽ ദാന ചടങ്ങിലാണ് അൻവർ പങ്കെടുത്തത്. ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, പി.എം.എ.സലാം തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര വികസന ജാഥയിൽ പങ്കെടുക്കുമെന്ന് അൻവർ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. മലയോരത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ വേണ്ടിയാണു സമരമെന്നും ഇതിൽ പങ്കെടുക്കാൻ ആരുടെയും ക്ഷണം ആവശ്യമില്ലെന്നും അൻവർ പറഞ്ഞു.
നിലമ്പൂരിലെ സ്വീകരണത്തിലാണ് പങ്കെടുക്കുകയെന്നും അൻവർ അറിയിച്ചു. ചൊവ്വാഴ്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശനുമായി ഈ വിഷയത്തിൽ അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു.